മുംബൈ: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ നാലാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ക്രിക്കറ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഒന്നാം സ്ഥാനം സ്വന്തമാക്കി.
ഇംഗ്ലണ്ട് മുന്‍ നായകന് ജോ റൂട്ട് രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ടെസ്റ്റ് ബാറ്റര്‍മാരില്‍ വീണ്ടും ഒന്നാമനായി. 12-ാം തവണയാണ് റൂട്ട് ഒന്നാമതെത്തുന്നത്.